
വൈദിക വിദ്യാർഥി സഞ്ജു കെ സജി അന്തരിച്ചു
പയ്യനം കാളക്കുന്ന് സ്വദേശിയും മുളന്തുരുത്തി മലങ്കര സിറിയൻ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിലെ നാലാം വർഷ വൈദിക വിദ്യാർഥിയുമായ കുന്നത്തു വീട്ടിൽ സഞ്ജു കെ സജി (25) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ ഇടവകയ്ക്കു വേണ്ടി വൈദിക പഠനം നടത്തിയിരുന്ന സഞ്ജു മികച്ച ഗായകനും പ്രസംഗകനും വളർന്നുവന്നുകെണ്ടിരുന്ന ധ്യാനഗുരുവും കൺവൻഷൻ പ്രാസംഗികനുമായിരുന്നു. ശുദ്ധിമതി എന്ന ക്രിസ്തീയ ഭക്തിഗാന ആൽബവും പുറത്തിറക്കിയിരുന്നു. പിതാവ് സജി. അമ്മ: ലിസി. സഹോദരൻ സജു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
