January 29, 2026

ദേശീയപാതയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Share this News
ദേശീയപാതയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

ദേശീയപാത 544 ൽ മമ്മദ് പടിയിൽ റോഡ് കടക്കുകയായിരുന്ന സ്കൂട്ടറും പാലക്കാട് ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു.സ്കൂട്ടറിൽ യാത്രക്കാരായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട് .ഉടൻതന്നെ 108 ആംബുലൻസിലും വടക്കഞ്ചേരിയിൽ നിന്നും വന്ന ഫയർഫോഴ്സിന്റെ ആംബുലൻസിലും ആയി തൃശ്ശൂർ മിഷ്യൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.KL49N8721 എന്ന നമ്പറിലുള്ള  സ്കൂട്ടറിൽ സഞ്ചരിച്ചു യാത്രികരാണ് അപകടത്തിൽ പെട്ടത്.സംഭവസ്ഥലത്ത് ഫയർ ഫോഴ്സ് , ഹൈവേ എമർജൻസി ടീം ആംബുലൻസ് എന്നിവരെത്തി നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!