January 29, 2026

കേരളം ഉയർത്തിപ്പിടിക്കുന്നത് ജെൻഡർ ഇക്വാലിറ്റി: മന്ത്രി കെ രാജൻ

Share this News

കേരളം ഉയർത്തിപ്പിടിക്കുന്നത് ജെൻഡർ ഇക്വാലിറ്റി: മന്ത്രി കെ രാജൻ

സമത്വം, തുല്യത, നീതി എന്നിവയ്‌ക്കൊപ്പം കേരളം ഉയർത്തി പിടിക്കുന്ന മൂല്യമാണ് ജെൻഡർ ഇക്വാലിറ്റിയെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂർ ജില്ലാ ടിടിഐ – പിപിടിടിഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന് വളർന്നുവരുന്ന കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല അധ്യാപകരുടേതാണ്. പാഠഭാഗങ്ങൾക്ക് അപ്പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകൾ കുട്ടികളിൽ സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 14 ടിടിഐകളിലും ഒരു പിപിടിടിഐയിലുമുള്ള 75 അധ്യാപകരും 270 വിദ്യാർത്ഥികളും ടിടിഐ – പിപിടിഐ കലോത്സവത്തിൽ പങ്കെടുത്തു. 19 ഇനങ്ങളിലാണ് മത്സരം. അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലളിതഗാനം, സംഘഗാനം, കവിയരങ്ങ് എന്നീ മൂന്ന് ഇനങ്ങളിലാണ് അധ്യാപകർ പങ്കെടുത്തത്. സംസ്ഥാനതല മത്സരങ്ങൾ സെപ്റ്റംബർ 4, 5 തിയതികളിൽ നടക്കും.

രാമവർമ്മപുരം ഡയറ്റിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ, കോർപ്പറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ എ ഗോപകുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ഡി ശ്രീജ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!