January 27, 2026

“കോളേജ് ഡെ 2K25” ആഘോഷിച്ച് മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

Share this News
“കോളേജ് ഡെ 2K25” ആഘോഷിച്ച് മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്


പഠനത്തിലെ മികവ് മാത്രമല്ല ഉന്നതയിലേക്കുള്ള ചവിട്ടുപടി. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന ഏത് ലക്ഷ്യവും നേടിയെടുക്കാം. പഠനത്തിൽ ശരാശരിയായ ഒരു വിദ്യാർത്ഥി നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ പാസായതും ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എൻട്രൻസ് പരീക്ഷ എഴുതി പ്രവേശനം നേടിയതും സിവിൽ സർവീസ് പരീക്ഷ എഴുതി ഐപിഎസ് നേടിയതും എല്ലാം നിശ്ചയദാർഢ്യവും കഠിന പരിശ്രമവും കൊണ്ട് മാത്രമാണ് കഴിഞ്ഞത് എന്ന് സ്വന്തം അനുഭവം പങ്കുവച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കോളേജുകൾ വിദ്യാഭ്യാസത്തിനു മാത്രമല്ല ക്രിയാത്മകമായതും കലാത്മകമായതുമായ കഴിവുകൾ വളർത്തിയെടുത്ത് സമൂഹത്തിന് ഗുണകരമായ ഒരു പൗരനെ വാർത്തെടുക്കുകയാണ് ചെയ്യേണ്ടത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു: ഡോ. വൈഭവ് സക്സേന, ഐ.പി.എസ്., ഡിസ്ട്രിക്ട് പോലീസ് ചീഫ്, എറണാകുളം റൂറൽ.  തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് “കോളേജ് ഡെ 2K25” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗത്തിൽ ഡോ. ഷാജി ആൻറണി ഐനിക്കൽ, മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഓഫ് എൻജിനീയറിങ് ബയോടെക്നോളജി എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാർഥിനി ആരതി എസ് കുമാറിന്റെ “രംഗപൂജ” യോടു കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിനി ദേവാംഗന ടി.ജി. പ്രാർത്ഥന ചൊല്ലി. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ.  അംബികാദേവി അമ്മ ടി. സ്വാഗതം പറഞ്ഞു. ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി പ്രൊഫ. കെ എൻ രമേഷ്, മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ.  അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് തുടങ്ങിയവർ കോളേജ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മാള എജുക്കേഷൻ ട്രസ്റ്റ് ലെ ട്രസ്റ്റിമാരായ സ്റ്റാൻലി ആൻറണി ഐനിക്കൽ, ഡോ. സുനിൽ ആൻറണി ഐനിക്കൽ, സാജു ജിയോ തച്ചിൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ ഡോ. ഷാജി ജോർജ്, ഡയറക്ടർ അഡ്മിനിസ്റ്റ്രേഷൻ റിനോജ് എ ഖാദർ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് സ്റ്റുഡൻറ് റപ്രെസെന്ററ്റീവ് മീവൽ പി.സജി തുടങ്ങിയവർ പങ്കെടുത്തു.  സ്പോർട്സ്, ആർട്സ് മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. ഉന്നത വിജയം നേടിയവർക്കും ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡൻസിനും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരുന്നു. ചടങ്ങിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ഡോക്ടറേറ്റ് നേടിയ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവി പ്രൊഫ. (ഡോ) ജോയ്സി കെ. ആൻ്റണിയെ ആദരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാഗസിൻ പ്രകാശനവും യോഗത്തിൽ നടന്നു. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. നിമ്മി പി പല്ലൻ, (മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്) നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കോളേജിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കലാപരിപാടികൾ, “മലയാളി മങ്കീസി” ൻ്റെയും “ഗാബ്രി” യുടെയും മ്യൂസിക്കൽ എന്റർടൈൻമെന്റ് തുടങ്ങിയവ അരങ്ങേറി.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!