
BKMU പാണഞ്ചേരി മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
BKMU പാണഞ്ചേരി മേഖല കൺവെൻഷൻ CPI പാണഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് BKMU സംസ്ഥാന കമ്മറ്റി അംഗം സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാർ എം കെ അദ്ധ്യക്ഷനായ്
ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, കെ എ അബൂബക്കർ, ജിനേഷ് പീച്ചി, BKMU മണ്ഡലം സെക്രട്ടറി എൽ എ മോഹനൻ, എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി കെ എ മത്തായി, മേഖല പ്രസിഡന്റ് വി ജെ ഫ്രാൻസീസ് തുടങ്ങിയവരെ കൺവെൻഷൻ തിരഞെടുത്തു.മനുഷ്യജീവൻ സംരക്ഷിക്കുക വന്യജീവികൾക്ക് ഉൾക്കാടുകളിൽ വെള്ളവും ഭക്ഷണവും ഒരുക്കുവാനുള്ള നടപടിയെടുക്കുക
കേന്ദ്ര കേരള സർക്കാരുകൾ വന്യജീവികളിൽ നിന്നും മനുഷ്യജീവനുo സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക എന്നിവ BKMU മേഖല കൺവെൻഷൻ പ്രമേയം പാസാക്കി.
പാസാക്കിയ പ്രമേയം പീച്ചി റേഞ്ച് ഓഫീസർക്ക് മേഖല സെക്രട്ടറി കെ എ മത്തായി, പ്രസിഡന്റ് വി ജെ ഫ്രാൻസീസ് തുടങ്ങിയവർ കൈമാറി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

