
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട താമരവെള്ളച്ചാൽ മലയൻ വീട്ടിൽ പ്രഭാകരന്റെ കുടുംബത്തിന് അടിയന്തിര ധനസഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് നിവേദനം നൽകി. കൂടാതെ ഹാങ്ങിങ് ഫെൻസിങ്ങും ട്രഞ്ചും നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
പ്രഭാകരന്റെ വീട്ടിൽ സന്ദർശനം നടത്തിയ ജില്ലാ കളക്ടർ അടിയന്തര സഹായമായി 5 ലക്ഷം രൂപ നാളെ തന്നെ അനുവദിക്കുകയും തുടർന്ന് ഇൻഷുറൻസ് തുകയായി ഒരു ലക്ഷവും അധിക ധനസഹായമായി 5 ലക്ഷവും അനുവദിക്കാമെന്നും കൊല്ലപ്പെട്ടയാളുടെ മകന് വനംവകുപ്പിൽ താൽക്കാലിക നിയമനം നൽകാമെന്നും ഉറപ്പു നൽകിയതായി കോൺഗ്രസ് മെമ്പർമാരായ ബാബു തോമസ്, ഷൈജു കുരിയൻ, സി.എസ് ശ്രീജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, കുര്യാക്കോസ് ഫിലിപ്പ്, ഷിബു പീറ്റർ, കൊച്ചു മാത്തു, ഗോപാലൻ ഐ ജി , മാധവൻ ഐ ജി, ജിസൻ സണ്ണി, വിപിൻ വടക്കൻ , എം.കെ അയ്യപ്പൻ, മണികുട്ടൻ തുടങ്ങിയവർ പറഞ്ഞു.