സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണ ദിവസമാണിന്ന്. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്.ക്രിസ്മസ് ആഘോഷങ്ങൾ നടക്കുകയാണ്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കുന്ന ദിവസമാണ് ക്രിസ്മസ്. മതപരമായ പ്രാധാന്യത്തിനപ്പുറം, യേശു പഠിപ്പിച്ച സ്നേഹം, ക്ഷമ, അനുകമ്പ എന്നിവയുടെ സാർവത്രിക മൂല്യങ്ങളും ഈ ദിവസം ഉൾക്കൊള്ളുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം