February 1, 2026

വനഭൂമി പട്ടയം വിതരണം; സിപിഎം പീച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി.

Share this News
വനഭൂമി പട്ടയം വിതരണം; സിപിഎം പീച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി.

വനഭൂമി പട്ടയം വിതരണവുമായി ബന്ധപ്പെട്ട് പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക്, പട്ടിലുംകുഴി കനാൽപുറം ഭാഗങ്ങളിൽ, കാലങ്ങളായി താമസം ആക്കിയവർക്കായി കൈവശ അവകാശ രേഖ അനുവദിക്കണമെന്നും എത്രയും വേഗത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടും
ഫോറെസ്റ്റ് ഡിപ്പാർമെന്റിനു കീഴിൽ വരുന്ന താത്കാലിക ജോലി ഒഴിവുകളിലേക്ക് അഭ്യസ വിധേയരായ പീച്ചിയിലെ കൂടുതൽ യുവാക്കളെ പരിഗണിക്കണമെന്നും പീച്ചി മൈലാട്ടുംപാറ വർധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിന് (ആന, പുലി, പന്നി ) അടിയന്തരമായി ഇടപെട്ട് നാട്ടുകാരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കും വിധം ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത്‌ നിന്ന് തീരുമാനങ്ങൾ ഉണ്ടാകണമെന്ന് അറിയിച്ചുകൊണ്ട് സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി രാഹുൽ അരമനയിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന് സിപിഎം നിവേദനം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!