
സിപിഐഎം കൊമ്പഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിവേദനം നൽകി
നാഷണൽ ഹൈവേയിൽ കുതിരാൻ മുതൽ കൊമ്പഴ വരെ മാലിന്യനിക്ഷേപം പതിവായിരിക്കുകയാണ്. മത്സ്യമാംസമാലിന്യങ്ങളും, പച്ചകറിമാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് കുതിരാനിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ നിറഞ്ഞിരിക്കുകയാണ്. കൊമ്പഴ,മമ്മദ്പടി ഭാഗങ്ങളിൽ മീൻ വണ്ടികൾ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും പതിവ് സംഭവമാണ്. ദുർഗന്ധം മൂലം സമീപവാസികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതെല്ലാം വൃത്തിയാക്കി പ്രശ്നം പരിഹരിക്കേണ്ട നാഷണൽ ഹൈവേ കരാർ കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ ഇടപെടലും ഉണ്ടാകുന്നില്ല. ഇതിനെ തുടർന്ന് സിപിഐഎം കൊമ്പഴ ബ്രാഞ്ച്, ഹൈവേയിലെ മാലിന്യപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും, ഹൈവേയിലെ വിജനമായ പ്രദേശങ്ങളിൽ CCTV ക്യാമറകൾ സ്ഥാപിക്കണമെന്നും ആവിശ്യപെട്ട് നാഷണൽ ഹൈവേ അതോറിറ്റിക്കും, പഞ്ചായത്ത് പ്രസിഡൻ്റിനും ബ്രാഞ്ച് സെക്രട്ടറി പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
