
മുടിയിഴകളിലൂടെ ഒഴുകുന്ന സ്നേഹസാന്ത്വനമായി ചൂണ്ടൽ എൽ. ഐ. ജി. വിദ്യാലയം
നിർധനരായ ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നൽകുന്ന അമല ഹോസ്പിറ്റലിന്റെ സ്നേഹസാന്ത്വനത്തിൽ എൽ. ഐ. ജി. വിദ്യാലയവും പങ്കുചേർന്നു. കേശദാനം സ്നേഹദാനം എന്ന ത്യാഗപൂർണ്ണമായ ചടങ്ങിന് സി. ടെസ്സിൻ സ്വാഗതം ആശംസിച്ചു. കേശദാനത്തിന്റെ മഹനീയതയെക്കുറിച്ചും ക്യാൻസർ രോഗികൾ അനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ചും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോഷ്യേറ്റ് ഡയറക്ടറും പാലിയേറ്റീവ്കെയർ ഇൻ ചാർജുമായ ഫാദർ ജെയ്സൺ മുണ്ടൻ മാണി വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. കേശദാനം നടത്താൻ മുന്നോട്ടുവന്നവരുടെ ഹൃദയവിശാലതയെ പ്രധാനധ്യാപിക സി. മരിയ ഗ്രെയ്സ് അഭിനന്ദിച്ചു. മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളും നിറഞ്ഞ മനസ്സോടെ കേശദാനം നടത്തി. യോഗത്തിൽ വന്നുചേർന്നവർക്ക് റിയ ടീച്ചർ നന്ദി രേഖപ്പെടുത്തി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

