January 29, 2026

വിലയില്ലെങ്കിൽ റബ്ബറില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ,സംസ്ഥാനത്തെ മുഴുവൻ റബർ കർഷകരെയും  ഏകോപിച്ച് സമരത്തിന് ആഹ്വാനം നൽകി; എൻസിആർപിഎസ്  നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ ആർപിഎസ് പ്രസിഡന്റുമാരുടെ യോഗം ചേർന്നു

Share this News

എൻസിആർപിഎസ്  നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ ആർപിഎസ് പ്രസിഡന്റുമാരുടെ യോഗം ചേർന്നു

വിലയില്ലെങ്കിൽ റബ്ബറില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ,സംസ്ഥാനത്തെ മുഴുവൻ റബർ കർഷകരെയും സമരത്തിന് ആഹ്വാനം നൽകി, എൻസിആർപിഎസ് ദേശീയ പ്രസിഡന്റ് ആൻറണി മാസ്റ്ററിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ ആർപിഎസ് പ്രസിഡന്റുമാരുടെ യോഗം ചേർന്നു .ജില്ലാ പ്രസിഡൻ്റ്  വർഗീസ് പൂവത്തിങ്കൽ സ്വാഗതം ആശംസിച്ചു ,ജില്ലാ ട്രഷറർ പി.ഡി മാത്യു അധ്യക്ഷത വഹിച്ചു സംസാരിച്ചു . ആൻറണി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡൻ്റ് എളവമ്പാടം സൊസൈറ്റി പ്രസിഡൻ്റുമായ ബാബു പി വി സംഘടനയുടെ പ്രവർത്തനങ്ങളും തുടർ പരിപാടികളും ഇതുവരെ സംഘടന നടത്തിയിട്ടുള്ള സമരപരിപാടികളും അതിലൂടെ നേടിയെടുത്ത കാര്യങ്ങളും വ്യക്തമാക്കി സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത തൃശൂർ ജില്ലയിലെ ആർപിഎസ് പ്രസിഡന്റുമാർ വിവിധതരങ്ങളിൽ ഉള്ള ചർച്ചകളിൽ സജീവമായി പങ്കെടുത്തു . റബ്ബറിന് 200 രൂപ മിനിമം വില ലഭിച്ചില്ലെങ്കിൽ റബർ വിൽക്കേണ്ടതില്ല എന്ന തീരുമാനം കർഷകരിൽ എത്തിക്കാൻ ആർപിഎസ് പ്രസിഡന്റുമാരുടെ പരിശ്രമം ഉണ്ടാകണമെന്ന് സ്വാഗത പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് സൂചിപ്പിച്ചു. പങ്കാളിത്തം കൊണ്ട് എൻസിആർപിഎസിന്റെ ജില്ലാ യോഗം ശ്രദ്ധേയമായിരുന്നു . പ്രസ്ഥാനത്തിൻറെ മുന്നോട്ടുള്ള വളർച്ചയിൽ കരുത്ത് പകരുന്നതിന്  ഏതറ്റം വരെ പോകുന്നതിനും എന്നും കൂടെയുണ്ടായിരിക്കും എന്ന് ദേശീയ നേതൃത്വം  ഉറപ്പു നൽകി എല്ലാ ആർ പി എസ് പ്രസിഡൻ്റുമാരും അവരവരുടെ ആർപിഎസുകളിൽ ഉപരോധ സമരത്തിൽ പങ്കാളികളാവുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും തുടർ സമരപരിപാടികളിൽ കർഷകർ പങ്കെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. വാഴാനി ആർപിഎസ് പ്രസിഡൻ്റും എൻസിആർപിഎസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സാലി പൗലോസ് നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!