ദേശവിളക്ക് ഭക്തിനിർഭരമായ ചടങ്ങുകളോട് കൂടി നടത്തി.
ശബരിമല അയ്യപ്പ സേവാസമാജം വിലങ്ങന്നൂർ സമിതിയുടെ 12- മത് ദേശവിളക്ക് ഭകതിനിർഭരമായ ചടങ്ങുകളോട് കൂടി നടത്തി. വിലങ്ങന്നൂർ ശാസ്താം പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് നവംബർ 17 ന് ഞായറാഴ്ച വൈകിട്ട് 6.30 ന് നൂറ് കണക്കിന് താലമെടുത്ത ബാലികമാരുടെയും അമ്മമാരുടെയും ‘ അടമ്പടിയോടു കൂടിയ ദേശവിളക്ക് എഴുന്നെള്ളിപ്പിന് മച്ചാട് തങ്കരാജ് വിളക്ക് സംഘത്തിൻ്റെ ഉടുക്ക് പാട്ടും 4 കോമരത്തിൻ്റെ ഉള്ളലും പിന്നണിയിൽ ഉത്രം കലാസമിതിയുടെ കാളി നൃത്തവും ഉണ്ടായിരുന്നു. എഴുന്നെള്ളിപ്പ് ശ്രീ പീച്ചി തുണ്ടത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക തയ്യറാക്കിയ പന്തലിൽ രാത്രി 9 മണിക്ക് എത്തുന്നത് വരെ വിലങ്ങന്നൂർ ശ്രീ നാരായണ ധർമ്മ സമാജം ഭജന സമിതിയുടെ ഭജന ഉണ്ടായിരുന്നു. തുടർന്ന് മഹാഅന്നദാനം ഉണ്ടായിരുന്നു. 10 മണിക്ക് ശേഷം പന്തലിൽ അയ്യപ്പൻ പാട്ടും 4 മണിക്ക് പാൽ കിണ്ടി എഴുന്നെള്ളിപ്പ് ശേഷം ആഴി ചാട്ടവും ഉണ്ടായിരുന്നു. പുലർച്ചെ 5 മണിയോടുകൂടി ചടങ്ങുകൾ അവസാനിച്ചു. പരിപാടികൾക്ക് പ്രസിഡൻ്റ് സുഭാഷ് ‘വൈസ് പ്രസിഡൻ്റ്മാരായ ‘ KP ദർശൻ’ സുരേഷ് ബാബു. സജീവ്. കൺവിനർ റെജി. ചെയർമാർ പ്രഭാകരൻ. സെക്രട്ടറി ജ്യോതികുമാർ ജോയിൻ്റ് സെക്രട്ടറിമാരായ കൃഷ്ണകുമാർ ‘
ശിവരാജ് കിഴക്കാവ്’മേയ്ക്കാവ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ നേതൃത്വം നല്കി.