വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പ്രശസ്ത ഗായകനും ഡ്രം ആർട്ടിസ്റ്റുമായ ശ്രീ ഷിയാ മജീദും, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡോ.വിജയരാജ മല്ലികയും ചേർന്ന് നിർവഹിച്ചു. കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ കലാപരമായ ഉന്നമനത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് മുഖ്യ അതിഥിയായിരുന്ന ഷിയ മജീദ് സംസാരിച്ചു. സമൂഹത്തിൽ നിന്നുകൊണ്ട് നമുക്ക് എങ്ങനെയൊക്കെ പ്രവർത്തിക്കാമെന്നും ലിംഗ വ്യത്യാസം മൂലം ആരും തഴയപ്പെടരുത് എന്ന സന്ദേശവുമാണ് ഡോ. വിജയരാജ മല്ലിക വിദ്യാർത്ഥികൾക്കായി നൽകിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സതി രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ, കോളേജ് യൂണിയൻ അംഗങ്ങൾ, ട്രസ്റ്റ് പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.