പാണഞ്ചേരി പാടത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല കമ്മിറ്റി
പാണഞ്ചേരി പഞ്ചായത്തിൽ ചെമ്പൂത്ര പാടത്ത് നടക്കുന്ന ഫാക്ടറി നിർമാണത്തിനെതിരെ പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. മഴക്കാലത്ത് വെള്ളം പരന്നൊഴുകികൊണ്ടിരുന്ന ഈ പാടത്ത് മണ്ണിട്ട് നികത്തിയാൾ സമീപവാസികളുടെ പറമ്പുകളിലേക്കും, വീടുകളിലേക്കും വെള്ളം കയറാൻ സാധ്യത കൂടുതലാണ്. ഇതിനെ തുടർന്ന് DYFI പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 19/11/2024 ൽ പഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും, വില്ലജ് ഓഫീസർക്കും DYFI പാണഞ്ചേരി മേഖല ട്രെഷറർ ലിജോ ജോർജ് പരാതി നൽകുകയും ചെയ്തു.അവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്നും, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും DYFI ആവിശ്യപെട്ടു. ഇതിനെ തുടർന്ന് 20/11/2024 പഞ്ചായത്ത് പ്രസിഡന്റ് PP രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ, DYFI ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം, മേഖല ട്രെഷറർ ലിജോ ജോർജ്, പഞ്ചായത്ത് മെമ്പർമാർ, സ്ഥലം ഉടമ, പ്രേദേശവാസികൾ, വില്ലേജ് ഓഫീസർ എന്നിവർ ചർച്ച നടത്തുകയും, അവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവെക്കാൻ സ്ഥലം ഉടമയോട് നിർദേശം നൽകിയെന്നും,കൂടുതൽ വിപുലമായ ഒരു ചർച്ച 25/11/2024 തിങ്കളാഴ്ച വിളിച്ചു ചേർക്കുമെന്നും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് PP രവീന്ദ്രൻ അറിയിച്ചതായി ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു