November 22, 2024

ലോക പ്രമേഹ ദിനാചരണം; ഒല്ലൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഡോൺ ബോസ്കോ കോളേജ് മണ്ണുത്തി എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വോക്കത്തോൺ സംഘടിപ്പിച്ചു.

Share this News
വോക്കത്തോൺ സംഘടിപ്പിച്ചു.

ലോക പ്രമേഹ ദിനാചരണത്തോടനു ബന്ധിച്ച് ഒല്ലൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഡോൺ ബോസ്കോ കോളേജ് മണ്ണുത്തി NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വോക്കത്തോൺ സംഘടിപ്പിച്ചു. ഒല്ലൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫിറോഷ് . എം. ഫ്രാൻസീസ് വിഷയാവതരണം നടത്തി. ഡോൺ ബോസ്കോ കോളേജ് NSS യൂണിറ്റ് ചുമതലയുള്ള അധ്യാപകൻ അജീഷ് മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഒല്ലൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫുകളും ജീവനക്കാരും ആശാ പ്രവർത്തകരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!