ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു
അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹൗസിൽ ഹരീഷ് മകൻ ശ്രീഹരി (22) ഇന്ന് രാവിലെ കുളിക്കാനിറങ്ങിയപ്പോൾ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാണാതാവുകയായിരുന്നു.
അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതായതോടെ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
തൃശ്ശൂർ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരികുമാർ സാറിന്റെ നേതൃത്വത്തിൽ എം ജി രാജേഷ്, സഭാപതി രമേശ്, അനീഷ്, സന്തോഷ്, ടീം അംഗങ്ങളായ ശ്രീഹരി, ജിബിൻ, ആൻ മരിയ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ആദ്യ മുങ്ങലിൽ തന്നെ ശ്രീഹരിയെ 15 അടി താഴ്ചയിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീഹരി എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ ഹരീഷ് അടാട്ട് ഉടലക്കാവ് സെൻററിൽ സ്റ്റേഷനറി കട നടത്തുന്നു. അമ്മ ശ്രീജ അടാട്ട് BVP
സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ആയിരുന്നു.