
കായികോത്സവത്തിന്റെ ദീപശിഖാ പ്രയാണത്തിന് സംസ്‌കാരിക നഗരത്തില്‍ തൃശ്ശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നല്‍കി.
ഒളിമ്പിക്‌സ് മാതൃകയില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന കായികോത്സവത്തിന്റെ ദീപശിഖാ പ്രയാണത്തിന് സംസ്‌കാരിക നഗരത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി നവംബര്‍ 1 ന് കാസര്‍കോഡ് നിന്നും പുറപ്പെട്ട ദീപശിഖാ പ്രയാണത്തിന് തൃശ്ശൂരില്‍ സ്വീകരണം നല്‍കിക്കൊണ്ട് ദീപശിഖാ ക്യപ്റ്റന്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കറില്‍നിന്നും ദീപശിഖ ഏറ്റുവാങ്ങി ദേശീയ സോഫ്റ്റ്‌ബോള്‍ താരം ഹെലന് കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിതകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീജ, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ രമേഷ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബിനോയ്, ഐ.ടി കോര്‍ഡിനേറ്റര്‍ സുഭാഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍, വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജെ ബിജു, മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു എന്നിവരും സന്നിഹിതരായിരുന്നു.
നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്തെ 17 വേദികളിലായി 24,000 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

