ഹരിതമുകുളം പുരസ്കാരത്തിന് അർഹത നേടി പട്ടിക്കാട് ഗവൺമെൻറ് എൽ. പി സ്കൂൾ
ഹരിതമുകുളം പുരസ്കാരത്തിന് അർഹത നേടി പട്ടിക്കാട് ഗവൺമെൻറ് എൽ. പി സ്കൂൾ.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 2023 -24 അധ്യയന വർഷം പട്ടിക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ മാലിന്യ സംസ്കരണം,ശുചിത്വം ആരോഗ്യം,ജലം ഊർജ്ജജൈവവൈവിധ്യ സംരക്ഷണം, കുട്ടികളുടെ സുരക്ഷ മുൻനിർത്തി നടത്തിയ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , ജൈവ പച്ചക്കറി കൃഷി, മഴക്കുഴി മഴവെള്ള സംഭരണി, വലിച്ചെറിയൽ വിമുക്ത വിദ്യാലയം ക്യാമ്പയിൻ, ക്ലാസുകളിൽ തന്നെ മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനം, ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനായി തുമ്പൂർമുഴി കമ്പോസ്റ്റിംഗ് സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം, ജൈവവൈവിധ്യ ആൽബം പ്രദർശനം, സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് പട്ടിക്കാട് ഗവൺമെന്റ് സ്കൂളിനെ മുൻനിരയിൽ എത്തിച്ചത്. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും കുട്ടികളുടെയും മികവാർന്ന പ്രവർത്തനഫലമായാണ് ഈ അവാർഡ് എന്ന്
പ്രധാനധ്യാപിക വി വി സുധ ടീച്ചർ അഭിപ്രായപ്പെട്ടു.