അസംസ്‌കൃത എണ്ണയുടെ വില താഴേക്കുപോകുമ്പോഴും രാജ്യത്തെ പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ എണ്ണക്കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കുന്നതായി ഐ.സി.ആർ.ഐ. റിപ്പോർട്ട്.
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികൾ നിലവിൽ പെട്രോൾ ലിറ്ററിന് 15 രൂപയും ഡീസലിന് ലിറ്ററിന് 12 രൂപയും ലാഭമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും 2024 മാർച്ചുമുതൽ ചില്ലറവിൽപ്പനയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾക്ക് 2023-24 സാമ്പത്തികവർഷം മികച്ചതായിരുന്നെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും അറിയിച്ചിരുന്നു.