
ശയന പ്രദക്ഷിണ സമരം നടത്തി
വിലങ്ങന്നൂർ മുതൽ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷൻ വരെയുള്ള 5.30 കിലോമീറ്റർ മലയോര ഹൈവേയുടെ നിർമ്മാണ സ്തംഭനത്തിനെതിരെ പാണഞ്ചേരി മണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽ പീച്ചി റോഡ് ജംഗ്ഷനിൽ പ്രതീകാത്മക പ്രതിഷേധ ശയന പ്രദക്ഷണം സംഘടിപ്പിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു.
നിർമ്മാണം തുടങ്ങി 20 മാസം ആയിട്ടും എങ്ങും എത്താത്ത തൃശ്ശൂർ ജില്ലയിലെ സുപ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ പീച്ചി ഡാമിലേക്കുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് മന്ത്രി കെ രാജൻ വേണ്ട ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം മന്ത്രിയെ വഴിയിൽ തടയുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
നിയോജകമണ്ഡലം സെക്രട്ടറി ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈജു കുര്യൻ, സി എസ് ശ്രീജു, കെ എം പൗലോസ്, വി ബി ചന്ദ്രൻ, തങ്കായി കുര്യൻ, ബിന്ദു ബിജു, ഓമന ശങ്കർ, എ സി മത്തായി, ടി വി ജോൺ, ജോസ് മൈനാട്ടിൽ,
അജു തോമസ്, രാജു കാവ്യത്ത്,
ബിജു ഇടപ്പാറ, ജോർജ് എം വർഗീസ്,
അനിൽ നാരായണൻ, ഇബ്രാഹിം, കെ സി ബേബി, കുഞ്ഞുമോൻ പയ്യനം, സജു വിലങ്ങന്നൂർ, സുലൈമാൻ ആൽപ്പാറ, സി കെ പ്രേമൻ, രതീഷ് പട്ടിക്കാട്, ജോജോ കണ്ണാറ, സാബു കൊച്ചു കുന്നേൽ,ഹസീന മനാഫ് തുടങ്ങിയവർനേതൃത്വം നൽകി.
കാനകളുടെ അപാകതകൾ പരിഹരിക്കുക
പുതിയ പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കുക
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക
റോഡ് നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

