
പവർ ഹീറ്റേഴ്സ് താണിക്കുടം ടീം ജേതാക്കളായി
യോർക്കേഴ്സ് ക്രിക്കറ്റ് അക്കാദമി നടത്തിയ ക്രിക്കറ്റ് ലീഗിൽ പവർ ഹീറ്റേഴ്സ് താണിക്കുടം ടീം ജേതാക്കളായി. തൃശ്ശൂർ ജില്ലയിലെ മാറ്റാമ്പുറം യോർക്കേഴ്സ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ക്രിക്കറ്റ് ലീഗിൽ വിജയികളായ പവർ ഹീറ്റേഴ്സ് ടീമിനായി സേതു താണിക്കുടം, അശ്വന്ത് , ഷമിൽ , വിനീത്, സുനിൽ, ജിൻഷോയ്, ആനന്ദ് കൃഷ്ണ, ജയപാലൻ , അരുൺ, കൈലാസ് , അഭിനവ് , വിനുഗിൽട്ടൺ എന്നിവർ കളിക്കാൻ ഇറങ്ങിയിരുന്നു. ക്രിക്കറ്റ് ലീഗിൽ ഉടനീളം പവർ ഹീറ്റേഴ്സ് താണിക്കുടം ടീം നല്ല പെർഫോമൻസ് ആണ് കാഴ്ചവച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

