
മുടിക്കോട് ഗതാഗതക്കുരുക്ക്
തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരിക്ക് പോകുന്ന ദിശയിൽ മുടിക്കോട് ആണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്. അടിപ്പാത പണിയുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്തൂടെ വാഹനങ്ങൾ സുഗമമായി പോകാൻ കഴിയാത്തത് കാരണമാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. എല്ലാ ആഴ്ചയുടെ അവസാന ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം ആകുന്നുണ്ട്. ആഴ്ചയുടെ തുടക്ക ദിവസത്തിലും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലും ഗതാഗതകുരുക്ക് രൂപപ്പെടാറുണ്ട്. കല്ലിടുക്കും മുടിക്കോടും 50 മീറ്റർ ടാറിംങ്ങ് ചെയ്യാത്തതിനാലാണ് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

