
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ AKTA സംസ്ഥാനതലത്തിൽ കുണ്ടറയിൽ തയ്യൽ തൊഴിലാളികളുടെ പരിശീലനം ഉൽപാദനം,വിപണനം, ക്ഷേമം എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച ടൈലറിംഗ് പാർക്കിൽ (TLT ) ടൈലർ ടച്ച് എന്ന ലേബലിൽ ഉത്പാദിപ്പിക്കുന്ന എല്ലാതരം വസ്ത്രങ്ങളും കുറഞ്ഞ വിലയിൽ ഗുണമേന്മയോടുകൂടി ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി AKTA തൃശ്ശൂർ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനതലത്തിൽ ഇരുപതാമത്തേയുമായ വിപണന കേന്ദ്രമായ കൗണ്ടർ നമ്പർ 20 പട്ടിക്കാട് എബിൻ ഗോപുരാന്റെ ഉടമസ്ഥതയിലുള്ള ഈവ കളക്ഷൻസിൽ AKTA ജില്ലാ സെക്രട്ടറി M K പ്രകാശൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ എടവിലങ്ങ്,ജില്ലാ ട്രഷറർ പി എം പുഷ്പകുമാരി, മണ്ണുത്തി ഏരിയ പ്രസിഡന്റ് രെജു C B, കുതിരാൻ ഏരിയ പ്രസിഡന്റ് സണ്ണി T J, ഏരിയ ട്രഷറർ K K ശ്രീനിവാസൻ ഏരിയ സെക്രട്ടറി T A ജയ എന്നിവരും S H G യൂണിറ്റ് ഏരിയ ഭാരവാഹികളുംപങ്കെടുത്തു. തുടർന്നു നടന്ന ഗാനമേള T J സണ്ണി, വിനോദ് എന്നിവർ നേതൃത്വം നൽകി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

