
ഇക്കുറി മുഖാമുഖത്തില്‍ അതിഥികളായി എത്തിയത് വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥികളാണ്. മികച്ച വിദ്യാഭ്യാസം, ജോലി സാധ്യതകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
പാണഞ്ചേരി വില്ലേജിലെ പൂവന്‍ചിറ വെള്ളച്ചാട്ടത്തിന്റെയും പീച്ചി ഡാമിന്റെയും ടൂറിസം സാധ്യതയെക്കുറിച്ചും സംസാരിച്ചു. ജില്ലയില്‍ നടത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. തൃശൂരിന്റെ വികസനത്തിനായി വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ നൂതന ആശയങ്ങള്‍ സമർപ്പിക്കാൻ ആവശ്യപെട്ടു.
വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ അധ്യാപികമാരായ വി.ജി രാഖില, കെ.എ ബബിത എന്നിവരോടൊപ്പം 25 ബിരുദ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഓരോ ആഴ്ചയും ഓരോ സ്‌കൂളിലെയും കോളജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

