January 31, 2026

അത്തം ഇന്ന് ഓണനാളുകളിലേക്ക്‌

Share this News
ഓണനാളുകളിലേക്ക്‌


നാട്‌ ഓണനാളുകളിലേക്ക്‌. അത്തം പിറക്കുന്നതോടെ പൂവിളികൾ ഉയരും. പൂക്കളങ്ങൾ ഒരുങ്ങും.പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങം. അത്തം പിറന്നു. അതിരാവിലെ തൊടിയിലേക്ക് പൂ തേടി പോകുന്ന കുരുന്നുകൾ. തുമ്പയാണ് പൂക്കളത്തിലെ രാജാവ്. കമ്മൽ പൂവും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ആദ്യ ദിവസങ്ങളിൽ കളം നിറയും. പിന്നീടങ്ങോട്ട് മറുനാടൻ പൂക്കളുടെ വരവാണ്.
ഗൃഹാതുരതയുടെ ഓർമയാണ് ഓരോ ഓണവും. പഴമക്കാഴ്ചകൾ ഓർത്തെടുത്ത് വീട്ടുമുറ്റത്ത് ഊഞ്ഞാലിട്ട് ആടുന്ന കുരുന്നുകൾ. കൂട്ടായ്മയുടെ സന്തോഷത്തിൽ ഓണക്കോടിയുടുത്ത് സദ്യ ഒരുക്കുന്ന അമ്മമാർ. അങ്ങനെ ഓണക്കാഴ്ചകൾ പലതാണ്. ഇനിയുള്ള 10 ദിവസം പ്രതീക്ഷയുടെയും ആഘോഷത്തിന്‍റെയും ദിനങ്ങളാണ്. അതിജീവനത്തിന്റെ ഓണമാണ്‌ ഇത്തവണ വയനാട് ജില്ലയിൽ. പതിവ്‌ തെറ്റിക്കാതെ ഇത്തവണയും കർണാടകത്തിലെ ഗുണ്ടൽപ്പേട്ട്‌, മൈസൂരു ഭാഗങ്ങളിൽനിന്നുള്ള പൂക്കളെത്തും. വരുംദിവസങ്ങളിൽ പൂക്കടകൾ സജീവമാവും. ഓണ വിപണി ലക്ഷ്യമിട്ട്‌ വാണിജ്യ സ്ഥാപനങ്ങളിലും ഒരുക്കമായി. ജീവനക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ബോണസും മറ്റ്‌ ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങിയത്‌ ഓണക്കാലത്തിന്‌ ഉണർവേകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!