അനുമോദന ചടങ്ങ് മുൻമന്ത്രി വി എം സുധീരൻ ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പട്ടിക്കാട് ലാലീസ് റസിഡൻസിയിൽ വച്ച് ടാലന്റ് 2024 അനുമോദനവും പുരസ്കാര വിതരണ ചടങ്ങും സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും,മുൻ കേരള നിയമസഭാ സ്പീക്കറും, മുൻ കെപിസിസി പ്രസിഡൻ്റുമായ വി എം സുധീരൻ ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, 100% വിജയം കരസ്ഥമാക്കിയ പട്ടിക്കാട് – പീച്ചി വിദ്യാലയങ്ങൾ, സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ, സർക്കാർതല അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തികൾ തുടങ്ങിയവരെയാണ് ടാലന്റ് 2024 ചടങ്ങിൽ വച്ച് യൂത്ത് കോൺഗ്രസ് ആദരിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ജിസ്സെൻ സണ്ണി, സിബിൻ ജോസഫ്,നിബിൻ ദേവരാജ്,ശ്രീജു സി എസ്,ഷനൂപ് വാണിയമ്പാറ, ലിജോജോർജ്,ജിസ്‌മോൻ ആന്റണി,വിപിൻ വടക്കൻ ചാൾസ്പോൾ, ലിജ ബിനു
KSU നേതാകളായ അപർണ്ണ പ്രസന്നൻ അർജുൻ ലാൽ എന്നിവർ നേതൃത്വം നൽകി .കോൺഗ്രസ് നേതാക്കളായ ഭാസ്കരൻ ആദംകാവിൽ, ലീലാമ്മ തോമസ്, കെ സി അഭിലാഷ്, കെ എൻ വിജയകുമാർ, കെ പി ചാക്കോച്ചൻ, ബാബു തോമസ്, റോയ് കെ ദേവസി, മിനി നിജോ,ഷിബു പോൾ, റെജി പാണം കുടി, ബിന്ദു ബിജു,കെ എം പൗലോസ്,ഫസിലാ നിഷാദ്,എം എ മൊയ്‌ദീൻ കുട്ടി, ബാബു പാണംകുടി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പരീക്ഷകളിലെ വിജയത്തോടൊപ്പം തന്നെ ജീവിത വിജയം നേടലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാക്കണമെന്നും, അവാർഡ് ദാനച്ചടങ്ങുകൾ ജേതാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം മറ്റുള്ളവർക്ക് വിജയികൾ ആവാൻ പ്രചോദനമാവുകയും ചെയ്യുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി എം സുധീരൻ പറഞ്ഞു. അതോടൊപ്പം മികച്ച രീതിയിൽ ടാലന്റ് 2024 ചടങ്ങ് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് പ്രത്യേക അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.