
വായനശാലയിൽ അംഗത്വമെടുത്ത് വാണിയമ്പാറ ഇകെഎം യുപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും
നല്ലപാഠത്തിന്റെ ഭാഗമായി ഗ്രാമീണ വായനശാലയിൽ വാണിയമ്പാറ ഇകെഎം യുപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.വാണിയമ്പാറ ഗ്രാമീണ
വായനശാലയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുൻ സെക്രട്ടറി ജെ. പാപ്പച്ചൻ മാസ്റ്റർ ഇ.കെ.എം. യു.പി. സ്കൂളിലെ അദ്ധ്യാപിക രോഹിണി ടീച്ചർക്ക് അപേക്ഷാ ഫോറം നൽകി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ നല്ലപാഠം വൈറ്റ് കെഡറ്റ്സിന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണു വായനശാലയിൽ അംഗത്വമില്ലാത്ത 4 അധ്യാപകരും 50 വിദ്യാർഥികളും വായനശാലയിലെ അംഗങ്ങളായി. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ തലവാചകമായി ‘നിറയെ പുഞ്ചിരി, നിറയെ വായന, നിറയെ പച്ചപ്പ്’ എന്ന വാക്യം സ്വീകരിച്ചു. നല്ല പാഠം കോഓർഡിനേറ്റർ കെ. ജി.സുമിത നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
