
ദേശീയപാതയിൽ വാഹനം ഇടിച്ച് കാൽനടയാത്രിക മരിച്ചു
മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ വാഹനമിടിച്ച് കാൽനടയാത്രിക മരിച്ചു.
അരീക്കുഴിക്കൽ തോമസ് ഭാര്യ ലീലാമ്മ (66) മരിച്ചത്.സംസ്ക്കാരം നാളെ (04- 09 – 2024) ബുധനാഴ്ച വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.മക്കൾ: ഷൈബി , ഷൈജു മരുമകൻ: വിൻസെന്റ്.
ദേശീയപാത 544 ൽ നിലവിൽ പന്തലാംപാടത്ത് ഒഴിച്ച് മറ്റൊരു ഭാഗത്തും ബസ് സ്റ്റോപ്പുകളിൽ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ല.കാൽനടയാത്രക്കാർ നിരവധി പേരാണ് അപകടത്തിൽപ്പെട്ട് മരിക്കുന്നത്.ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിട്ടും ദേശീയപാത അധികൃതരിൽ നിന്നും ആകാശപാതയോ ചെറിയ അടിപാതകളോ പണിയുന്നതിന് വേണ്ടിയുള്ള യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.ജീവൻ പണയം വെച്ചിട്ടാണ് ഓരോ കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും റോഡ് ക്രോസ് ചെയ്യുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
