
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് അഞ്ചുരൂപയാണ് കൂടിയിരിക്കുന്നത്. ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യുന്ന വാഹനയാത്രക്ക് നിലവിലെ നിരക്ക് തന്നെയായിരിക്കും. മാസനിരക്കുകള്‍ക്ക് എല്ലാ ഇനം വാഹനങ്ങള്‍ക്കും 10 മുതല്‍ 40 രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.പുതുക്കിയ നിരക്ക് ശനിയാഴ്ച രാത്രി 12 മുതൽ പിരിച്ചുതുടങ്ങി.ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്തെ ജീവിതനിലവാരസൂചിക അനുസരിച്ചാണ് ടോള്‍ നിരക്ക് വർധിപ്പിക്കുന്നത്. 2006, 2011 വർഷങ്ങളിലെ കരാറുകൾ പ്രകാരമുള്ള ടോൾ നിരക്ക് ഇളവുകൾ പഴയപടി തുടരുമെന്ന് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
പുതുക്കിയ നിരക്ക്:
കാര്‍, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതല്‍ ട്രിപ്പുകള്‍ക്ക് 140 രൂപ, ഒരു മാസത്തേക്ക് 2760 രൂപ
ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 240, ഒരു മാസത്തേക്ക് 4830
ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320, ഒന്നില്‍ കൂടുതൽ യാത്രക്ക് 485, ഒരു മാസത്തേക്ക് 9660.
ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 775, ഒരു മാസത്തേക്ക് 15,525
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

