മാനദണ്ഡങ്ങൾ പാലിക്കാതെ പീച്ചി ഡാം തുറന്നതിനെതിരെയും കുറ്റകരമായ അനാസ്ഥക്കെതിരെയും , പുഴയും തോടുകളും നവീകരിക്കണമെന്ന ആവശ്യമുയർത്തിയും , ദുരിത ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനകീയ പ്രതിഷേധം മുൻ എം. എൽ. എ, എം. പി. വിൻസെന്റ് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ കെ. സി. അഭിലാഷ്, ലീലാമ്മ, തോമസ് ജോണി ചിറയത്ത് ,എം.യു.മുത്തു, കെ. പി. ചാക്കോച്ചൻ,ജോൺസൺ മല്ലിയത്ത്, എ. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു