
ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷം എൽഐജി എച്ച് എസിൽ സാഘോഷം കൊണ്ടാടി. സ്കൂൾ ലീഡർ കുമാരി മറിയം റോസ് ടോളി സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ബിനിൽ, മദർ സുപ്പീരിയർ സിസ്റ്റർ സിദ്ധി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു . റെഡ് ക്രോസ്, ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കലാപരിപാടികൾ വിദ്യാലയാങ്കണത്തിൽ നടന്നു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥിനികളും സന്നിഹിതരായിരുന്നു. നാടു മുഴുവൻ വിവിധ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വയനാട് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുവാൻ അധ്യാപകരും പിടിഎയും വിദ്യാർത്ഥിനികളും ഉൾക്കൊള്ളുന്ന എൽഐജി കുടുംബാംഗങ്ങൾ സമാഹരിച്ച അരലക്ഷം രൂപ സ്കൂൾ മാനേജർ സി. സിദ്ധി സി എം സി യ്ക്ക് കൈമാറി. തന്റെ സമ്പാദ്യ കുടുക്കയിൽ സമാഹരിച്ച മുഴുവൻ തുകയും നൽകി അഞ്ചാം ക്ലാസിൽ പഠിക്കുന്ന എൽന മരിയ വിദ്യാർത്ഥിനികൾക്ക് മാതൃകയായി. വിദ്യാലയത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാതന്ത്ര്യത്തിന്റെ മധുരം വിതരണം ചെയ്തു. വിദ്യാർത്ഥിനി ഹെയ്ൽ മരിയ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

