January 28, 2026

എം.എൽ. എസ്.പി അസോസിയേഷൻ്റെ  തൃശൂർ  ജില്ലാ സമ്മേളനം  നടത്തി

Share this News

സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന മിഡിലെവൽ സർവീസ് പ്രോവൈഡേഴ്‌സ് നഴ്സിങ് ഓഫീസർമാരുടെ സേവനം സമൂഹത്തിലെ താഴെ തട്ടിലുള്ള രോഗികൾക്ക് വരെ ഏറ്റവും ആശ്വാസം നൽകുന്നതാണെന്ന് എന്ന് തൃശ്ശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്.  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യം അവകാശം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ പ്രവർത്തിക്കുന്ന ഇവർക്കു അർഹമായ വേതനം നൽകുന്നത് ഉൾപ്പെടെ ഇവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്നു  അദ്ദേഹം കൂട്ടിച്ചേർത്തു. ആൾ കേരള എം എൽ എസ് പി അസോസിയേഷൻ, തൃശൂർ ന്റെ പ്രഥമ  ജില്ലാ സമ്മേളനം  ആഗസ്റ്റ് 10 ശനിയാഴ്ച എഴുത്തച്ഛൻ സമാജം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. AKMLSPA തൃശൂർ ജില്ലാ പ്രസിഡന്റ്  ലേഖ അനീഷ് അധ്യക്ഷത വഹിച്ചയോഗത്തിൽ AKMLSPA സംസ്ഥാന ജനറൽ സെക്രട്ടറി അജിത്. M മുഖ്യഅതിഥി ആയിരുന്നു . INTUC ജില്ലപ്രസിഡന്റ്  സുന്ദരൻ കുന്നത്തുള്ളി, INTUC വൈസ് പ്രസിഡന്റ് കെ എൻ നാരായണൻ, BMS ജില്ലപ്രസിഡന്റ്  വിനോദ് K. V, KGMOA തൃശൂർ ജില്ലപ്രസിഡന്റ്  DR.ബിനോജ്  ജോർജ് മാത്യു, NGO അസോസിയേഷൻ ജില്ല സെക്രട്ടറി സന്തോഷ് തോമസ് AKMLSPA സ്റ്റേറ്റ് ട്രഷറർ  പ്രൈസ് മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർസ്  ജയേഷ് C. K, പ്രബിൻ A. P, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി വിനീത് K. S, എറണാകുളം സ്റ്റേറ്റ് എക്സിക്യൂട്ടീവ് ദിവ്യ ജോസ്, AKMLSPA പാലക്കാട് ജില്ല സെക്രട്ടറി നീതു V. S, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തൃശൂർ വൈസ് പ്രസിഡന്റ്  ആൻസി P. D, Mlsp നേഴ്സ്  ഷേർലി ടോമി, സനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി  അലീഷ K. M  പരുപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!