January 28, 2026

യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം  ആചരിച്ചു.

Share this News
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം  ആചരിച്ചു.

മുൻ മുഖ്യമന്ത്രിയും, കേരളത്തിന്റെ ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തെരുവിൽ അലയുന്ന അനാഥർക്ക് പൊതിച്ചോർ വിതരണം ചെയ്യുകയും, അതിനുശേഷം പീച്ചി അൽവേണിയ ആശ്രമത്തിൽ, ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണവും, സ്നേഹവിരുന്നും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ,യൂത്ത് കോൺഗ്രസ്,KSU നേതാക്കളായ ആൽബിൻ ആന്റോ, നെജിൻ ജോസഫ്,ഷൈജു കുര്യൻ,പ്രവീൺ രാജു, ജിസൺ സണ്ണി, ബ്ലസൻ വർഗീസ്, ജിതിൻ മൈക്കിൾ,ആൽവിൻ എഡിസൺ, ശ്രീജു സി എസ്, ജോസ് ഹ്യൂബർട്, ലിജോ ജോർജ്, വിബിൻ വടക്കൻ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!