January 28, 2026

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് അജൈവമാലിന്യ ശേഖരണത്തിനായി ഇലക്ട്രിക്ക് വാഹനം കൈമാറി

Share this News
ഇലക്ട്രിക്ക് വാഹനം കൈമാറി

തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന് അജൈവമാലിന്യ ശേഖരണത്തിനായി ഇലക്ട്രിക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വി.എസ് പ്രിൻസ് ഇ-ഓട്ടോയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ  കെ.വി സജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.പി രവിന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ജലജൻ. 3-ാം വാർഡ് മെമ്പർ ആനി ജോയ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ, ഹരിതകർമ്മസേനാംഗങ്ങൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!