
എഫ്.ഐ.ടി.യു. ന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം
ഇരുനൂറ്റി അമ്പതിൽപരം കടമുറികളുള്ള ശക്തൻ പച്ചക്കറി മാർക്കറ്റിൽ ഒരു ശൗചാലയമില്ലാത്തതിനാൽ മാർക്കറ്റും പരിസരവും കൊതുക് വളർത്ത് കേന്ദ്രമായി മാറിയിരിക്കുകയാണ്. വീട്ടിൽ കൂത്താടി വളരുന്നെന്ന പേരിൽ ഇരിങ്ങാലക്കുടയിൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം പാലിക്കാത്തതിൻ്റെ പേരിൽ കോടതി പിഴയീടാക്കിയ സാഹചര്യത്തിൽ അതേ സർക്കാറിൻ്റെ കീഴിലുള്ള തൃശൂരിലെ ആരോഗ്യ വകുപ്പ് പുലർത്തുന്ന നിസ്സംഗതക്കെതിരെയും ശക്തൻ പച്ചക്കറി മാർക്കറ്റിനെത്തന്നെ കൊതുക് വളർത്ത് കേന്ദ്രമാക്കിയ കോർപ്പറേഷൻ ഭരണസമിതിക്കെതിരെയും കേസെടുക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതി വാസ് പറവൂർ ആരോപിച്ചു.ഉടനെ ശൗചാലയം നിർമ്മിക്കുവാനാവശ്യമായ നടപടിയുണ്ടാവാൻ കോടതി അടിയന്തിരമായ നിർദ്ദേശം നൽകണമെന്നും എഫ് ഐ ടി യു ജില്ലാ കമ്മറ്റി
തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ
സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു.എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് എം.കെ. അസ് ലം , ജില്ലാ എക്സിക്കുട്ടീവ് അംഗം കെ. കെ. ഷാജഹാൻ,
എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അനീസ് പെരുമ്പിലാവ്, കാറ്ററിംഗ് ആൻ്റ് ഹോട്ടൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് കാട്ടൂർ, വഴിയോരക്കച്ചവട ക്ഷേമ സമിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് നോങ്ങല്ലൂർ, വെൽഫെയർ പാർട്ടി തൃശൂർ മണ്ഡലം പ്രസിഡൻ്റ് പി.എച്ച്. റഫീഖ്, ശക്തൻ പച്ചക്കറി മാർക്കറ്റ് യൂണിറ്റ് പ്രസിഡൻ്റ് ഷാജഹാൻ എളനാട്
എന്നിവർ ഐക്യദാർഢ്യമർപ്പിച്ച് സംസാരിച്ചു. സമീറ നാസർ, അംബിക കൂരിക്കുഴി,മെഹ്റുന്നിസ്സ എടവിലങ്ങ് , എം.എച്ച്. റിഷാദ്, മുഹമ്മദാലി കോയാസ് എന്നിവർ നേതൃത്വം നൽകി.എഫ് ഐ ടി യു ജില്ലാ ജന. സെക്രട്ടറി സത്താർ അന്നമനട സ്വാഗതിവും ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് മങ്ങാട് നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

