
പ്രതിഷ്ഠാദിനം
കോരംകുളം മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലൈ 12 വെള്ളിയാഴ്ച നടത്തുന്നു.11 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഭഗവത്‌സേവ, 7 ന് സർപ്പബലി, ശുദ്ധി ക്രിയകൾ എന്നിവയും പ്രതിഷ്ഠാദിന ദിവസം അഷ്ടദ്രവ്യ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, 25 കലശം ശ്രീഭുതബലി എന്നിവ നടക്കും. ചടങ്ങുകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും, രാവിലെ 8 മുതൽ സമ്പൂർണ്ണനാരായണീയ പാരായണം, നിറമാല എന്നിവയും 11 മണി മുതൽ മഹാപ്രസാദ ഊട്ടും വൈകീട്ട് വീശേഷാൽ ദീപാരാധനയും ചുറ്റുവിളക്കും ഭജനയും ഉണ്ടായിരിക്കും. എല്ലാവരേയും പ്രതിഷ്ഠാദിന ചടങ്ങിലേക്കും പ്രസാദ ഊട്ടിലേക്കും ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


