
പന്നിയങ്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കഞ്ചേരി, ആലത്തൂര്, പാണഞ്ചേരി, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സ്കൂൾ വാഹനങ്ങളുടെ ടോൾ പരിപൂർണ്ണമായി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി കൊണ്ട് കമ്പനിയുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് എ തങ്കപ്പൻ താക്കീത് നൽകി. വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ ദിലീപ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് ,ഡിസിസി ഭാരവാഹികളായ കെ സി അഭിലാഷ്, അർസലൻ നിസാം, ബ്ലോക്ക് പ്രസിഡൻ്റ്മാരായ കെ എൻ വിജയകുമാർ, കെ വി കണ്ണൻ,
കെ പി ചാക്കോച്ചൻ, കുമാരി അമ്പിളി, സുശീല രാജൻ, റെജി കെ മാത്യു, ഇല്യാസ് പടിഞ്ഞാറേകളം, ഷിബു പോൾ,ജിത്ത് ചാക്കോ, ജിഫിൻ ജോയ്, സി എസ് ശ്രീജു, പി ജെ ജോസഫ്, എം എ മൊയ്തീൻകുട്ടി, ഷനൂബ് വാണിയമ്പാറ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

