
ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി ആരാധകര്‍. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തി.താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്.
ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


