
വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗം “റെയ്നെ ഡൈനാസ്റ്റിയ” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. ജൂലൈ 21, 22 എന്നീ ദിവസങ്ങളിലാണ് ഫെസ്റ്റി വെൽ നടന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് കോളേജ് പ്രിൻസിപ്പാൾ ഡോ. എ.സുരേന്ദ്രനാണ്. ഇംഗ്ലീഷ് വിഭാഗം മേധാവി ഹെൽമ സേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ. ആശംസകൾ നേർന്നു.
പോൾ മസോർസ്കി സംവിധാനം ചെയ്ത ഷേക്ക്സ്പിയറുടെ “ദി ടെംപെസ്റ്റ് ” ആയിരുന്നു ഉദ്ഘാടന ചിത്രം. പിന്നീട് ഉച്ച കഴിഞ്ഞ് യിം സൂൺ റേയുടെ “ലിറ്റിൽ ഫോറസ്റ്റ്” പ്രദർശിപ്പിച്ചു.
രണ്ടാം ദിവസം റോബ് ഷിമിറ്റിന്റെ “റോങ്ങ് ടേൺ” ഫ്രാങ്ക് ഡെറബോൺന്റെ “ഷോഷാങ്ങ് റിഡംഷൻ” എന്നീ ചലചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വിദ്യാർത്ഥികളുടെ ചലചിത്ര വിശകലനവും പ്രദർശനത്തിനു ശേഷം ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ
