
പ്രവർത്തനമികവിനും, അടിസ്ഥാനസൌകര്യവികസനത്തിനും, ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചതിനും ഏർപ്പെടുത്തിയിരിക്കുന്ന ISO 9001-2015 സർട്ടിഫിക്കേഷൻ ഒല്ലൂർ സബ്ബ് ഡിവിഷനിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ലഭിച്ചു.
സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ സാന്നിദ്ധ്യത്തിൽ മണ്ണുത്തി ISHO സജീഷ് എ കെ ISO ഡയറക്ടർ ശ്രീകുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ജില്ലയിലെ പോലീസ് സ്റ്റേഷനുകളെല്ലാം തന്നെ ISO സർട്ടിഫിക്കേഷൻ നിലവാരത്തിൽ എത്തിക്കണമെന്ന ഉദ്ദ്യേശത്തോട് കൂടി തൃശൂർ സിറ്റി ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണുത്തി പോലീസ് സ്റ്റേഷനെ പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്തിയത്.
ചടങ്ങിൽ ഒല്ലൂർ സബ്ബ് ഡിവിഷൻ ചാർജ്ജ് വഹിക്കുന്ന ASP മുഹമ്മദ് നദീമുദീൻ IPS, ACP മാരായ കെ സുധർശൻ, സുന്ദരൻ, അബ്ദുൾ ബഷീർ, ഒല്ലൂർ ISHO അജീഷ്, മണ്ണുത്തി ISHO സജീഷ് എ കെ എസ് ഐ മാരായ ജയപ്രദീപ്, ജീസ് മാത്യു, ബിജു പോൾ, ജയൻ കൂടാതെ മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

