
കാരുണ്യ ബസ്സ് യാത്രയിൽ സമാഹരിച്ചത് രണ്ട് ലക്ഷത്തി ആറായിരത്തി മുന്നൂറ്റി ഇരുപത്തിഒന്ന് രൂപ
ഹരികൃഷ്ണൻ ചികിത്സ സഹായം ” കാരുണ്യ ബസ്സ് യാത്രയിൽ സമാഹരിച്ചത് 206321 രൂപ. അപൂർവ്വ രോഗത്തിന്റെ പിടിയിൽ അമർന്ന് കൈകാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട പട്ടിക്കാട് വാടക വീട്ടിൽ താമസിക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണന് ചികിത്സ സഹായത്തിനായി കാരുണ്യ ബസ്സ് സർവ്വീസ് നടത്തി. ഹരികൃഷ്ണന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നീണ്ടു നിൽക്കുന്ന ചികിത്സ വേണം അതിന് വൻ തുക ആവശ്യമാണ് മാസങ്ങൾ നീളുന്ന ചികിത്സക്ക് പണം കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ബസ്സുടമകളുടെയും, തൊഴിലാളികളുടെയും സഹകരണത്തോടെ കാരുണ്യയാത്ര നടത്തിയത്. പീച്ചിഡാം വെള്ളക്കാരി, മാരാക്കൽ, പയ്യനം, പൂവ്വൻചിറ, തെക്കുംപാടം, മേലേച്ചിറ, മൈലാടുംപാറ, തൃശൂർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന
അമ്മ (2 ബസ് ),സെന്റ് മേരീസ്,ലൗവിംഗ് ഗ്രൂപ്പ് 2 ബസ്,കോതോട്ടിൽ,കൈമല,ഹെൽനമോൾ ,ഇഷൽ,കീർത്തനം,മഹിമ,NRMS ,മോൻസി,ശിവപ്രസാദം,സന്നിധാനം,EVU,കാശിനാഥൻ,ശ്രീരാമ,മൂൺലൈറ്റ്,കമ്പിളി ,ധനൻജയ്,കാവിലമ്മ എന്നീ 22 ബസ്സുകളാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായത്.
കാരുണ്യ യാത്രയുടെ ഔപചാരിക ഉദ്ഘാടനം വിലങ്ങന്നൂർ സെന്ററിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റും ചികിത്സ സഹായ നിധിയുടെ രക്ഷാധികാരിയുമായ പി പി രവീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ബസ്സുടമകളും തൊഴിലാളികളും കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക സമൂഹത്തിനു മുൻപിൽ കാഴ്ച വയ്ക്കുകയും നിരാലംബരെ ചേർത്തു നിർത്തുവാൻ തങ്ങൾക്ക് ഓരോരുത്തർക്കുമുള്ള സാമൂഹിക പ്രതിബന്ധത ഇതിലൂടെ തെളിയിച്ചിരിക്കുകണെന്ന് പ്രസിഡന്റ് പറഞ്ഞു.
വിലങ്ങന്നൂരിൽ നിന്നും പഞ്ചായത്തിലേക്ക് യാത്ര ചെയ്യുകയും ആദ്യ തുക ചികിത്സ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു ക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചികിത്സ നിധിയുടെ സഹ രക്ഷാധികാരികളായ ബാബു തോമസ് ,കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ,ബസ് ഉടമകളായ ജീമോൻ ചീനിക്കാട്ടിൽ, ആശിഷ് പാറക്കൽ, ലിജോ പെരുമാലി, സംഘാടക സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ ഷിബു പോൾ, ശ്രീജു സി എസ് ,ജിഫിൻ ജോയ് ,ബി എസ് എഡിസൺ,കുര്യാക്കോസ് ഫിലിപ്പ്,സജി ആൻഡ്രൂസ്,സജി താന്നിക്കൽ ,വിൽസൺ പയ്യപ്പിള്ളി,ജിനീഷ് മാത്യു ,കൃപ കോട്ടുവാല എന്നിവരും പ്രഥമ യാത്രയിൽ പങ്കാളികളായി.മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ,എം കെ ശിവരാമൻ,പുത്തൂർ പഞ്ചായത്ത് അംഗം ഷാജി വാരപ്പെട്ടി,വിനോദ് തേനംപറമ്പിൽ , കെ എം കുമാരൻ ,ജയപ്രകാശ്, വിലങ്ങന്നൂരിലെ ഡ്രൈവർമാർ , വ്യാപാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഇത്രയും വലിയ കാരുണ്യ പ്രവർത്തനത്തിനായി സമയവും അധ്വാനവും നീക്കിവെച്ച ബസ് തൊഴിലാളി സുഹൃത്തുക്കൾ,ഇതിന് മുഴുവൻ പിന്തുണയും നൽകി സൗജന്യമായി ബസ്സുകൾ വാഹനങ്ങൾ വിട്ടു തന്ന ഉടമകൾ,കക്ഷി രാഷ്ട്രീയത്തിന് അധീതമായി കൂടെ നിന്ന പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലെ ടാക്സി ഓട്ടോ ഡ്രൈവർമാർ, ട്രേഡ് യൂണിയൻ പ്രവർത്തകർ എന്നിവരോടും പങ്കാളികളായി സാമ്പത്തിക സഹായം നൽകിയ മുഴുവൻ യാത്രക്കാർക്കും ഉള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു എന്ന് വിലങ്ങന്നൂർ വാർഡ് മെമ്പറും സഹായനി കൺവീനറുമായ ഷൈജു കുരിയൻ പറഞ്ഞു.
1.അമ്മ പീച്ചിഡാം 12040
2 .അമ്മ മൈലാടുംപാറ 10300
3. സെന്റ് മേരീസ് 10400
4.ലൗവിംഗ് ഗ്രൂപ്പ് മാരാക്കൽ -വലക്കാവ് – 15350
5. ലൗവിംഗ് ഗ്രൂപ്പ് പയ്യനം -6450
6. കോതോട്ടിൽ -13003
7. കൈമല -10404
8. ഹെൽനമോൾ -17870
9. ഇഷേൽ ഹെൽനമോൾ -11210
10. കീർത്തനം -5562
11. മഹിമ -7002
12 .NRMS -3900
13.മോൻസി – 13200
14.ശിവപ്രസാദം -6430
15.സന്നിധാനം – 7279
16. EVU – 5650
17. കാശിനാഥൻ -7350
18. ശ്രീരാമ -6120
19. മൂൺലൈറ്റ് -9300
20. കമ്പിളി – 6500
21. ധനൻജയ് – 9000
22. കാവിലമ്മ -12000
..
Tottal = 206321രൂപ
കാരുണ്യ ബസ്സ് യാത്രാ ദിവസം പാണഞ്ചേരി അപ്ഡേഷൻ ചെയ്ത വാർത്ത കാണുന്നതിന് താഴെയുള്ള Link click ചെയ്യുക👇
https://youtu.be/0_ZSFuraOAc?si=dtZTTnhcAydTbKkP


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


