
രാജ്യാന്തര ക്രിക്കറ്റ് മത്സര വേദിയിൽ ആവേശമായി കലാഭവൻ മണിയുടെ നാടൻപാട്ട്
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിൽ ആവേശമായി കലാഭവൻ മണിയുടെ നാടൻപാട്ട്. ടീം ഇന്ത്യയുടെ അവസാന സൂപ്പർ 8 മത്സരമാണ് തിങ്കളാഴ്ച സെന്റ് ലൂസിയയിൽ നടന്നത്. വമ്പന്മാരായ ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ, 41 പന്തിൽ 92 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് സ്റ്റേഡിയം സാക്ഷിയായത്.
മത്സരത്തിനിടെ അപ്രതീക്ഷിതമായി, മലയാളികളുടെ പ്രിയനടൻ കലാഭവൻ മണിയുടെ നാടൻപാട്ട് സ്റ്റേഡിയത്തിൽ പ്ലേചെയ്തു. മത്സരം കണ്ടുകൊണ്ടിരുന്ന എല്ലാ മലയാളികളെയും ഒരു പോലെ ആവേശത്തിലാക്കിയ നിമിഷമായിരുന്നു ഇത്. ‘ഞാനും ന്‍റൊളിയനും കൂടി’ എന്ന നാടൻപാട്ടാണ് സ്റ്റേഡിയത്തിൽ പ്ലേ ചെയ്തത്. ഓസ്ട്രേലിയൻ ടീം ഫീൽഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു പാട്ട് കേൾപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

