മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ സഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ഓർമ്മ തിരുനാളും ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ്റെ നാമഹേതു തിരുനാളും ആഘോഷിച്ചു.
ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് സി.കെ.സെബിൻ, ഇടവക പ്രതിനിധി സെക്രട്ടറി റെജി ഇരുമ്പൻ, സംഘടന ഏകോപന സമിതി കൺവീനർ ഈജു ആൻ്റണി, ഇടവക അംഗം പ്രതിനിധികൾ, സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
ഇടവകയിലെ പോൾ നാമധാരികളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ച ആഘോഷത്തിൽ ഇടവക ജനങ്ങളും ഭക്തിനിർഭരമായി സന്തോഷത്തോടെ ഒത്തുചേർന്നു.