ചെമ്പൂത്രയിൽ വൻ സ്പിരിറ്റ് വേട്ട
പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്ര കോഫി ഹൗസിന് സമീപം 1750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാല് പ്രതികൾ എക്സൈസ് പിടിയിലായി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക് സ്പിരിറ്റ് കടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്.