
അധ്യാപക രക്ഷാകർതൃ യോഗവും മെറിറ്റ്ഡേയും
എൽഐജി വിദ്യാലയത്തിൽ 2024- 25 വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗവും മെറിറ്റ്ഡേയും നടന്നു. അധ്യാപിക ബിനി സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രധാന അധ്യാപിക സിസ്റ്റർ മരിയ ഗ്രെസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ യോഗം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷൈൻ എം. കെ അധ്യക്ഷനായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും മറ്റു പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർക്കും ജിഷിൽ വി(sub inspector of police kunnamkulam )സമ്മാനങ്ങൾ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ നാൻസി ആന്റണി, മദർ സുപ്പീരിയർ സിസ്റ്റർ സിദ്ധി സിഎംസി, ഒ എസ്എ പ്രസിഡന്റ് വനജ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യോഗത്തിൽ വന്നു ചേർന്നവർക്ക് പെട്രിഷ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

