
വീടിൻ്റെ മേൽക്കൂര തകർന്നു
പാണഞ്ചേരി പഞ്ചായത്തിൽ ആറാം വാർഡിലെ ചിന്നങ്ങത്ത് രാധാകൃഷ്ണൻ്റെ വീടിൻ്റെ മേൽക്കൂരയാണ് ഇന്ന് പുലർച്ചെ 2.30 ന് തകർന്ന് വീണത്. വീട്ടിൽ രാധാകൃഷ്ണനും കിടപ്പ് രോഗിയായ മാതാവ് (പാർവ്വതി 94 ) ഉണ്ടായിരുന്നു. മകൻ്റെ റൂമിലാണ് കൂടുതൽ തകർന്ന് വീണത് ഇന്നലെ ഇവർ ഇവിടെ ഇല്ലാത്തതിനാൽ ഒഴിവായത് ഒരു ദുരന്തമാണ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടു കിടക്കുന്ന വീടാണിത് . ഇവർക്ക് വേണ്ട സഹായം ഉടൻ ചെയ്ത് കൊടുക്കണമെന്ന് നാട്ടുകർ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ബിജോയ് ജോസ് വീട്ടിൽ എത്തി തുടർനടപടികൾ ചെയ്യാമെന്ന് പറഞ്ഞ് വീട്ടുകാരെ ആശ്വസിപ്പിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

