December 3, 2024

വിലങ്ങന്നൂരിൽ നിന്ന്  കളഞ്ഞ് കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നല്‍കി

Share this News

കളഞ്ഞ് കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകി

വിലങ്ങന്നൂരിൽ കളഞ്ഞ് പോയ  സ്വർണാഭരണം വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ  ഉടമസ്ഥന് തിരികെയേൽപ്പിച്ചു.
വിലങ്ങന്നൂരിലെ ബേക്കറിയിലെ തൊഴിലാളി ഹരിക്കാണ് ഒന്നര പവൻ തൂക്കമുള്ള കൈചെയിൻ കിട്ടിയത്. സ്വർണം ലഭിച്ചയുടൻ വാർഡ് മെമ്പർ ഷൈജു കുരിയനെ വിവരം  അറിയിക്കുകയും, വാർഡ്മെമ്പർ ഷൈജു കുരിയൻ  വിലങ്ങന്നൂരിലെ അപ്പോളോ എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പ് വരുത്തിയതിനെ തുടർന്ന് വാർത്ത നൽകുകയും പീച്ചി പോലീസ് സ്റ്റേഷനിൽ കൈച്ചെയിൻ ഏൽപ്പിക്കുകയും ചെയ്തു.  സ്വർണം നഷ്ടപ്പെട്ട  പായ്ക്കണ്ടം സ്വദേശിനി പുത്തൻപുരക്കൽ വിനീത മത്തായി വിലങ്ങന്നൂർ പ്രദേശത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മെമ്പർ നൽകിയ വാർത്ത അറിഞ്ഞ് സ്വർണ്ണം നഷ്ടപ്പെട്ട കടയിൽ വരുകയും അവിടെ അന്വേഷിച്ച് കടയിലെ തൊഴിലാളി വാർഡ് മെമ്പർ ഷൈജു കുരിയനെ വിളിക്കുകയും തുടർന്ന് സ്റ്റേഷനിലേക്ക് വരുവാൻ മെമ്പർ ആവശ്യപ്പെട്ടതനുസരിച്ച് അവിടെത്തി വിവരങ്ങൾ ധരിപ്പിക്കുകയും തുടർന്ന്  നഷ്ടപ്പെട്ട സ്വർണാഭരണം വാർഡ് മെമ്പർ ഷൈജു കുരിയന്റെ സാന്നിധ്യത്തിൽ പീച്ചി പോലീസ് സ്റ്റേഷൻ എസ് ഐ അമീർ അലി വിനീതക്ക് തിരിച്ചു നൽകുകയും ചെയ്തു. സ്വർണ്ണം നഷ്പ്പെട്ട വിനീതയുടെ ഭർത്താവ് മത്തായി കഴിഞ്ഞ ദു:ഖ വെള്ളിയാഴ്ച്ച ദിനം വഴിയിൽ കിടന്ന് കിട്ടിയ ഒരു മാല പീച്ചി സ്റേഷനിൽ നൽകിയിരുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി പോലെ ചെയ്ത പുണ്യമാണ് കൈച്ചെയ്യിൽ തിരികെ ലഭിക്കാൻ കാരണമായതെന്നും പീച്ചി എസ് ഐ അമീർ അലി പറഞ്ഞു. സ്വർണ്ണാഭരങ്ങൾ ധരിക്കുക മാത്രമല്ല നഷ്ടപ്പെടാതെ  ശ്രദ്ധയോടെ സൂക്ഷിക്കണമെന്നും, സ്വർണം ലഭിച്ചയുടൻ കൈമാറിയെ ഹരിയെ അഭിനന്ദിക്കുന്നുവെന്നും  മെമ്പർ ഷൈജു കുരിയനും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!