
ഡോ. ജെയിംസ് ചിറ്റിലപ്പിള്ളിയുടെ ചിത്ര-ശില്പ-ഫോട്ടോഗ്രാഫി പ്രദർശനം ‘മയൂഖം’ മെയ് 31 മുതൽ
KPCC വിചാർ വിഭാഗ് ജില്ലാ ചെയർമാനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളിയുടെ ചിത്ര- ശില്പ – ഫോട്ടോഗ്രാഫി പ്രദർശനം ‘മയൂഖം’ 2024 മേയ് 31, ജൂൺ 1,2,3, തിയതികളിൽ ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ വെച്ച് നടക്കുന്നു 31ന് വെള്ളിയാഴ്‌ച രാവിലെ 9.30ന് DCC പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബെന്നി ബഹന്നാൻ M.P. പ്രദർശനം ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാർ ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ എബി. ജോർജ്ജ് പ്രശസ്‌ത ചിത്രകാരന്മാരെ ആദരിക്കുന്നു. മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, ഡിവിഷൻ കൗൺസിലർ വി.ജെ. ജോജി, സർഗ്ഗസ്വരം ട്രഷറർ സതീഷ് മാമ്പ്ര, കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി കെ. എസ്. ഹരി ദാസ് തുടങ്ങിയവർ പ്രസംഗിക്കും


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

