
കുതിരാൻ തുരങ്കത്തിലെ ഗ്യാൻട്രി കോൺക്രീറ്റിംങ് അവസാനഘട്ടത്തിൽ
ദേശീയപാത NH 544 ൽ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആദ്യം പണികൾ തീർത്ത കുതിരാൻ തുരങ്കത്തിൽ 490 മീറ്റർ ഗ്യാൻട്രി കോൺക്രീറ്റിങ്ങ് ഉണ്ടായിരുന്നില്ല. വെള്ളം ലീക്കും നിരവധി പ്രശ്നങ്ങളും വന്നപ്പോൾ ജനകീയ പ്രതിഷേധങ്ങളെ തുടർന്നും ശക്തമായ പ്രതിഷേധങ്ങളെ തുടർന്നും ഇവിടെ കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി 9 നാണ് പണികൾ ആരംഭിക്കുന്നതിനായി ഒരു തുരങ്കം അടച്ചത്. 4 മാസമാണ് അന്ന് പറഞ്ഞിരുന്നത്. ഇനി ഏകദേശം 60 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്യാൻ ഉള്ളത്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഊരി വെച്ച ലൈറ്റ് മറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് വരുന്നുണ്ട്. ഏകദേശം ജൂൺ 5 ന് കോൺക്രീറ്റിങ്ങ് തീരുമെന്നാണ് കരുതുന്നത്.
നിലവിൽ ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് യാത്രക്കാർ. ബ്ലോക്ക് വരുമ്പോൾ തുരങ്കത്തിനുള്ളിലേക്ക് വാഹനങ്ങൾ കടത്തിവിടാതിരിക്കാനോ മറ്റോ ഒരാളും ഇവിടെ ഇല്ല. ആദ്യ ഘട്ടത്തിൽ പോലീസ് ഉണ്ടായിരുന്നു ഇപ്പോൾ ഒരു സംവിധാനങ്ങളും ഇല്ല കഴിഞ്ഞ ദിവസം തടി കയറ്റി വന്ന വണ്ടിയുടെ ടയർ പൊട്ടി വലിയ ഗതാഗത കുരുക്ക് രൂപപെട്ടിരുന്നു. തുരങ്കത്തിന് അകത്തും 20 മിനിറ്റിലേറെ പലരും കുടുങ്ങിയിരുന്നു.ഏതാനും ദിവസത്തിനുള്ളിൽ പണികൾ തീരുമെന്ന ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

