തുരങ്കമുഖത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
കുതിരാൻ തുരങ്കത്തിനകത്ത് യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം
കമ്മിറ്റി തുരങ്കമുഖത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷനായി.
വെളിച്ച സംവിധാനത്തിലെ തകരാറ് പരിഹരിക്കുക, എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുക, നിർമ്മാണത്തിന്റെ പേരിൽ അടച്ചുപൂട്ടിയ തുരങ്കം അടിയന്തരമായി തുറന്നുകൊടുക്കുക,കുതിരാൻ തുരങ്കത്തിലെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കുക, തുരങ്കത്തിനുള്ളിലെ ശ്വാസതടസ്സവും വെളിച്ചക്കുറവും പരിഹരിക്കുക, കരാർ കമ്പനിയുടെ ടോൾ കൊള്ളക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര- കേരള സർക്കാരുകളെ ഒറ്റപ്പെടുത്തുക, സ്കൂൾ വാഹനങ്ങൾക്ക് ടോൾ പിരിക്കാൻ ഉള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന സർക്കാരും റവന്യൂ മന്ത്രി കെ രാജനും അപകടകരമായ അനാസ്ഥയാണ് ദേശീയപാതയുടെ കാര്യത്തിൽ കാണിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായ ലീലാമ്മ തോമസ്, ബാബു തോമസ്, സുശീല രാജൻ, ജിസൻ സണ്ണി, ജോജോ കണ്ണാറ റെജി പാണാംകുടി, മിനിനിജോ,ഷനൂപ്,ഫസീല,സി.വി.ജോസ്, എ സി മത്തായി, ബാബു പാണം കുടി, പി യു ബേബി, ബേബി പാലോലിക്കൽ, നിബിൻ ദേവരാജൻ, ദീപ തുടങ്ങിയവർ പങ്കെടുത്തു.